Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribute To Sowcar Janaki

പ്ര​ശ​സ്ത​ന​ടി സൗ​കാ​ർ ജാ​ന​കി അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത​ന​ടി സൗ​കാ​ർ ജാ​ന​കി (94) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ഛ​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ തു​ട​ങ്ങി ഏ​ക​ദേ​ശം 400 സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ന​ന്ദി അ​വാ​ർ​ഡു​ക​ൾ, ഒ​രു ക​ലൈ​മാ​മ​ണി, ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് ഫി​ലിം​ഫെ​യ​ർ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് - സൗ​ത്ത്, പ​ത്മ​ശ്രീ എ​ന്നി​വ​യും അ​വ​ർ നേ​ടി​യി​ട്ടു​ണ്ട്.

1931 ഡി​സം​ബ​ർ 12-ന് ​മാ​ധ്വ ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​ണ് ജാ​ന​കി ജ​നി​ച്ച​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ജ​മ​ഹേ​ന്ദ്ര​വ​ര​ത്ത് ഒ​രു ക​ന്ന​ഡ കു​ടും​ബ​ത്തി​ൽ ശ​ങ്ക​ര​മ​ഞ്ചി ജാ​ന​കി എ​ന്ന പേ​രി​ലാ​ണ് ജ​നി​ച്ച​ത്.

ആ​കാ​ശ​വാ​ണി മ​ദ്രാ​സി​ൽ റേ​ഡി​യോ ജോ​ക്കി​യാ​യി അ​വ​ർ ജോ​ലി ചെ​യ്തി​രു​ന്നു. 1947-ൽ 16-ാം ​വ​യ​സി​ൽ ശ​ങ്ക​ര​മ​ഞ്ചി ശ്രീ​നി​വാ​സ റാ​വു​വി​നെ വി​വാ​ഹം ക​ഴി​ച്ചു. ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് അ​വ​ർ മെ​ട്രി​കു​ലേ​ഷ​ൻ പ​രീ​ക്ഷ എ​ഴു​തി​യ​ത്. പി​ന്നീ​ട് അ​സ​മി​ലെ ഗു​വ​ഹാ​ട്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി. യ​ജ്ഞ പ്ര​ഭ കോ​ടി, വെ​ങ്ക​ട​ര​മ​ണ ശ​ങ്ക​ര​മ​ഞ്ചി, സ​ച്ചി റാ​വു എ​ന്നി​ങ്ങ​നെ മൂ​ന്ന് മ​ക്ക​ളാ​ണ് അ​വ​ർ​ക്കു​ള്ള​ത്

1950-ൽ ​എ​ൽ.​വി. പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്ര​മാ​യ ഷാ​വു​ക​രു​വി​ലൂ​ടെ​യാ​ണ് ജാ​ന​കി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​തോ​ടെ​യാ​ണ് അ​വ​ർ​ക്ക് സൗ​ക്കാ​ർ എ​ന്ന പേ​ര് ല​ഭി​ച്ച​ത്. 1952-ൽ ​വ​ല​യ​പ​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. നാ​യി​ക​യാ​യി വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലെ ഹി​റ്റു​ക​ളി​ലൂ​ടെ അ​വ​ർ പ്ര​ശ​സ്ത​യാ​യി.

പ​ണം പാ​ടും പാ​ടു (1954), പു​തി​യ പ​റ​വൈ (1964), നീ​ർ​ക്കു​മി​ഴി (1965), മ​ഹാ​ക​വി കാ​ളി​ദാ​സ് (1966), എ​തി​ർ നീ​ച​ൽ (1968), ഇ​രു കൊ​ടു​ങ്ങ​ൾ (1969), ഉ​യ​ർ​ന്ന മ​നി​ത​ൻ (1968), ക​വി​യ രാം 1910, (1970) ​എ​ന്നി​വ അ​വ​രു​ടെ ത​മി​ഴി​ലെ പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളി​ൽ ചി​ല​താ​ണ്.

റൊ​ജു​ലു മ​റാ​യി (1955), ക​ന്യാ​സു​ൽ​കം (1955), ജ​യം മ​നാ​ഡെ (1956), പാ​ണ്ഡു​രം​ഗ മ​ഹ​ത്യം (1957), ഡോ​ക്ട​ർ ച​ക്ര​വ​ർ​ത്തി (1964), അ​ക്ക ചെ​ല്ലേ​ലു (1970), ബ​ഡി പ​ന്തു​ലു (1972), താ​യ​ര​മ്മ ഒം​ബാ​ഗ​ര (1979), താ​യ​ര​മ്മ ഒ​ബാ​ഗ​ര (1979) എ​ന്നി​വ അ​വ​രു​ടെ ശ്ര​ദ്ധേ​യ​മാ​യ തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളാ​ണ്.

ന​ന്ദി​നി റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്ത് 2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​ന്നി മ​ഞ്ചി ശ​കു​ന​മു​ലേ​എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും, ആ​ർ. ക​ണ്ണ​ൻ സം​വി​ധാ​നം ചെ​യ്ത് 2020-ൽ ​പു​റ​ത്തി​റ​ങ്ങി​യ ബി​സ്കോ​ത്ത് എ​ന്ന ത​മി​ഴ് പാ​ര​ഡി ചി​ത്ര​ത്തി​ലു​മാ​ണ് ജാ​ന​കി ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. സി​നി​മ​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി 2022-ൽ ​അ​വ​ർ​ക്ക് പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ചു.

 

Latest News

Corehub Up